
യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഷാനിബും പാര്‍ട്ടി വിട്ടത്.
എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ.
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചിരുന്നു. 80000 രൂപ മാസശമ്പളത്തിലാണ് സരിന്റെ നിയമനം
പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്.
നേരത്തെയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ നേതാക്കള്‍ക്ക് മികച്ച പദവികള്‍ നല്‍കിയിരുന്നു. സരിനും പദവി നല്‍കിയതോടെ കോണ്‍ഗ്രസ് വിട്ടെത്തുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് സിപിഐഎം നല്‍കുന്നത്.