പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ


ചാരുംമൂട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ 15 വയസുള്ള ആൺകുട്ടിയെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഭരണിക്കാവ്-ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്‍റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. 

Previous Post Next Post