സ്കൂളിൽ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിൽ പൊരിഞ്ഞ അടി; വീഡിയോ വൈറൽ


സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലുള്ള തര്‍ക്കം കലാശിച്ചത് പൊരിഞ്ഞ തല്ലിൽ. മധ്യപ്രദേശിലെ സ്കൂളിലാണ് സംഭവം. ലൈബ്രേറിയനും പ്രിൻസിപ്പലും തര്‍ക്കിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത് പിന്നീട് നടന്നത് ഗുസ്തി മത്സരത്തെ അനുസ്മരിപ്പിക്കുന്ന പൊരിഞ്ഞ അടിയാണ്.

ഇരുവരും പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. ഇവരുടെ തമ്മിലടിയുടെ വീഡിയോ വൈറലായതോടെ രണ്ട് സ്ത്രീകളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. മധ്യപ്രദേശിലെ ഖാർഗോണിലുള്ള ഏകലവ്യ ആദർശ് സ്കൂളിലാണ് സംഭവം. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ.

വൈറലായ വീഡിയോയിൽ പ്രിൻസിപ്പലും ലൈബ്രേറിയനും ഉച്ചത്തിൽ തർക്കിക്കുന്നതാണ് കാണുന്നത്. ലൈബ്രേറിയൻ തന്റെ ഫോണിൽ ഈ തർക്കം റെക്കോർഡ് ചെയ്യുന്നുമുണ്ട്. പ്രകോപിതയായ പ്രിൻസിപ്പൽ അവരെ അടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും നിലത്തേക്ക് എറിയുകയും ചെയ്യുന്നു. എന്നെ അടിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്നും തന്റെ ഫോൺ എന്തിന് പൊട്ടിച്ചുവെന്നും ചോദിച്ച്, ലൈബ്രേറിയൻ ഉറക്കെ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 

ഇതിനിടയിൽ പ്രിൻസിപ്പൽ സ്വന്തം ഫോണിൽ വീഡിയോ റെക്കോര്‍ഡ് ചെയ്യാൻ തുടങ്ങുന്നു. ഇതിനിടയിൽ ലൈബ്രേറിയൻ പ്രിൻസിപ്പലിന്റെ കൈയിൽ അടിക്കുന്നു, തുടര്‍ന്നാണ് ഇരുവരും പൊരിഞ്ഞ അടി തുടങ്ങുന്നത്. ഇരുവരും പരസ്പരം മുടിയിൽ പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിൽ ആരും ഇടപെടുന്നില്ല.

Previous Post Next Post