റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു.. കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം…


റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്. ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്.

കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
أحدث أقدم