ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ് മരിച്ചത്. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം… ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories