വേടൻ്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീർക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ എൻ. ഹരി


കോട്ടയം : ലഹരി കേസിൽ അറസ്റ്റിലായ
വേടൻ പ്രചരി പ്പിക്കുന്ന ജാതിവെറിയെ നവകേരള ശില്പികൾ എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി അംഗീ കരിക്കുന്നുണ്ടോ എന്ന് 
ബിജെപി നേതാവ് എൻ.ഹരി

 രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാതി ചിന്തകൾ നിറഞ്ഞ ഇന്നലെകളെ തിരിച്ചു കൊണ്ടുവരുവാൻ ഇടതുമുന്നണി ശ്രമിക്കുകയാണ്. അതാണ് സർക്കാർ പരിപാടികളിൽ  ഉൾപ്പടെ അതിഥിയായി വേടൻ എത്തുന്നത്.
റാപ്പർ വേടന്റെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തെ സിപിഎമ്മും അനുചരരും അനുകൂലിക്കുന്നത് വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്.

വേടന് സർക്കാർതലത്തിൽ ലഭിക്കുന്ന സ്വീകരണവും പാർട്ടി ഒരുക്കുന്ന പ്രതിരോധ പരിചയും ഇതിൻറെ ഉത്തമ ഉദാഹരണങ്ങളാണ്. വേടൻ്റെ വാമൊഴികൾ ഏറ്റുപാടുന്നതിലൂടെ നവകേരള സൃഷ്ടാക്കൾ എന്ന അവകാശപ്പെടുന്ന സഖാക്കളെ നിങ്ങൾ പതിറ്റാണ്ടുകൾ പിന്നോട്ട് പോകുകയാണ്.കേരളം വലിച്ചെറിഞ്ഞ ജാതി ചിന്ത നടമാടിയ  ഇന്നലെകൾ തിരികെ കൊണ്ടുവരാനാണോ ഇടത് വലതുമുന്നികൾ ശ്രമിക്കുന്നത്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ആഘോഷങ്ങളിൽ ജാതിവെറിയുടെ വാക്കുകൾ  പ്രതിധ്വനിക്കുന്നത് അപലപനീയമാണ്. വേടൻ്റെ  വായിൽ ഇത്തരം വാക്കുകൾ കുത്തിതിരുകുന്ന ഇടതുപക്ഷ സാംസ്കാരിക അടിമകൾക്ക് പ്രബുദ്ധ കേരളം മറുപടി നൽകുമെന്നും വാർത്താക്കുറിപ്പിൽ
ബി.ജെ. പി 
മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി കുറിച്ചു 
Previous Post Next Post