ജീവന് ഭീഷണിയുണ്ട്, സുരക്ഷവേണം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി





ചെന്നൈ : പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. 

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ വരുന്നതെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്

ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്ന തുവരെ എത്തി നിൽക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
أحدث أقدم