തോട്ടിൽ മീൻപിടിക്കാനിറങ്ങിയ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു


 

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻപിടിക്കാനിറങ്ങിയ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. അപ്പോഴാണ് ഇലക്‌ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞു വീണത്. അതിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
Previous Post Next Post