ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം.. ശ്വസിക്കുന്നത് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ...



ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ നില അതീവ ഗുരുതരമാണ്. നിലവിൽ മെഡിക്കൽ കോളേജ് എംഐസിയുവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അഫാൻ ജീവൻ നിലനിർത്തുന്നത്. അഫാൻ ഗുരുതരമായ നിലയിൽ ഫിക്‌സ് വന്നതായി ഒടുവിൽ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ യുടി ബ്ലോക്കിലാണ് അഫാൻ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിക്ക് ശുചിമുറിയിൽ പോകണമെന്ന് അഫാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജയിൽ വാർഡൻ അഫാനെ ശുചിമുറിയിൽ എത്തിച്ചു. ഇതിനിടയിലാണ് അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വാതില് തുറക്കാന് വൈകിയതിനെ തുടര് ന്ന് വാര് ഡന് ശുചിമുറിയുടെ വാതില് ചവിട്ടി പൊളിച്ചതിനെ തുടര് ന്നാണ് അഫാനെ തൂങ്ങി മരിക്കാന് ശ്രമിച്ച നിലയില് കണ്ടെത്തിയത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോ?ഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


Previous Post Next Post