പതിവായി എത്തുന്നത് മുഷിഞ്ഞ വേഷത്തിൽ.. ആഹാരവും കൊണ്ടുവരില്ല.. ചേർത്തലയിൽ യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം..


        
ചേർത്തലയിൽ യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം. കുട്ടിക്കെതിരെ മാനസികവും, ശാരീരിക ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂൾ അധികൃതരും പി ടി എ ഭാരവാഹികളുമാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ചേർത്തല ടൗൺ എൽ പി സ്കൂളിലെ അഞ്ച് വയസുകാരനെയാണ് കുട്ടിയുടെ സംരക്ഷണം ചൈയിൽഡ് പ്രോട്ടക്ഷൻ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്ത് എത്തിയത്.

കുറെ നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടുവരാതെയും, മുഷിഞ്ഞ വസ്ത്രവുമിട്ട് അവശനായി എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതനുസരിച്ച് കുട്ടിയുടെ വീടിന്റെ പരിസരവാസികളോട് പി ടി എ ഭാരവാഹികൾ അന്വഷിച്ചപ്പോൾ രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതായി പി. ടി. എ പ്രസിഡന്റ്  ദിനൂപ് വേണു പറയുന്നു.  കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോൾ അമ്മ ഇതിൽ ഇടപെടാറില്ലെന്നും അമ്മ തന്നെ ഒന്നും ചെയ്യില്ലായിരുന്നുവെന്നുമാണ് കുട്ടി അധികൃതരോട് വിശദമാക്കിയത്. കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ റജി മദ്യപിച്ച് എത്തുന്ന ദിവസങ്ങളിൽ കുട്ടിയുമായി വഴക്കിടാറുണ്ടെന്നും, കുട്ടി കരയുമ്പോൾ റജി രണ്ട്കൈൾ കൊണ്ട് ഇരു കരണത്തടിക്കുന്നതും പതിവാണെന്നും, കൂടാതെ ശരീരം മുഴുവനും ഉപദ്രവിക്കാറുറുണ്ടെന്നും കുട്ടി വിശദമാക്കിയത്. ലോട്ടറി വിറ്റ് ഉപജീവനമാർഗ്ഗം നടത്തുന്ന മാതാവ് കുട്ടിക്കെതിരെ ഉപദ്രവം നടത്തുന്ന രണ്ടാം ഭർത്താവിനെതിരെ പരാതി കൊടുക്കുവാൻ തയ്യാറല്ല. തുടർന്ന് പിടിഎ ഭാരവാഹികൾ പരാതി നൽകുകയായിരുന്നു.
Previous Post Next Post