സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജൂണ്‍ 1ന് വീണ്ടും സംസ്ഥാന കൗണ്‍സില്‍ ചേരും. കോട്ടയത്ത് വച്ച് ആയിരിക്കും യോഗം. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗിരീഷ് കക്കോട്ട്, പൈലി വാത്യാട്ട് എന്നിവരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.നിലമ്പൂരില്‍ മത്സരിക്കാന്‍ ബിഡിജെഎസിന് ബിജെപിയില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലമായതിനാല്‍ ബിജെപി തുടക്കം മുതല്‍ തന്നെ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മുന്‍പ് നിലമ്പൂരില്‍ ബിഡിജെഎസ് മത്സരിക്കുകയും പതിനായിരത്തിലേറെ വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.