കല്യാണ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ അപകടം; ഇലക്ട്രീഷ്യന് ദാരുണാന്ത്യം


പാനൂർ : മൊകേരി തോട്ടുമ്മലിൽ കല്യാണ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് മരിച്ചത്. ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരു ന്ന യുവാവാണ് വീണ് മരിച്ചത്.......

ഷോക്കേറ്റാണൊ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post