ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ… കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞു…


        
ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് അപകടങ്ങൾ. ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും. കുമ്പള – ബദിയടുക്ക റോഡിൽ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. വിമാനത്താവളത്തിൽ പോയി തിരിച്ചു വരുന്ന കളത്തൂർ സ്വദേശികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നാലെ വ്യാഴാഴ്ച പുലർച്ചെ 12:33ന് അതേ സ്ഥലത്ത് അടുത്ത അപകടമുണ്ടായി. നാരമ്പാടി സ്വദേശികളാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളിലുമായി ഏഴ് പേർക്ക് പരിക്കേറ്റു. റോഡിൽ നിന്ന് തെറിച്ചുപോയ ഒരു വാഹനം പിന്നീട് ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്.


أحدث أقدم