✒️ ജോവാൻ മധുമല
പാമ്പാടി : ദിവസേന നൂറുകണക്കിന് യാത്രക്കാരും സ്ക്കൂൾ ,കോളേജ് വിദ്യാർത്ഥികളും ബസ്സ് കാത്ത് നിൽക്കുന്ന ആലാമ്പള്ളി കവലയിലെ കൂറ്റൻ ബദാം മരം ഏത് നിമിഷവും നിലം പൊത്തും
രണ്ട് ബദാംമരങ്ങൾ ആണ് കവലയിൽ ഉള്ളത് ഇതിൽ ഒന്നിൻ്റെ പകുതി ദ്രവിച്ചു ,മറ്റൊന്നിൻ്റെ വേരുകൾ കഴിഞ്ഞ ദിവസത്തെ കാറ്റിൽ പൊട്ടി മാറി മരം ചരിഞ്ഞ അവസ്ഥയിലാണ് ഈ ബദാം മരത്തിന് താഴെയാണ് ഓട്ടോറിക്ഷാ സ്റ്റാൻഡ് എന്നത് ഗൗരവമുള്ള കാര്യമാണ്
നാട്ടുകാർക്ക് മരം വെട്ടിമാറ്റാൻ നിയമപരമായി തടസ്സം ഉണ്ട് ,ഹൈവേ അതോരിട്ടി ,പഞ്ചായത്ത് എന്നിവർ വിചാരിച്ചാൽ മാത്രമെ ഇത്തരം അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ സാധിക്കൂ ,, അധികാരികൾ എത്രയും വേഗം ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും ഓട്ടോറിക്ഷാ സുഹൃത്തുക്കളുടെയും ആവശ്യം