സുൽത്താൻബത്തേരി: പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വർണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയിൽ. ബത്തേരി ഫയർലാൻഡ് കോളനിയിലെ അൻഷാദ്(24)നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ഏപ്രിൽ 30-ന് ഏഴ് മണിക്ക് ആയിരുന്നു സംഭവം. പഴയ അപ്പുക്കുട്ടൻ മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം ചുങ്കം മാർക്കറ്റ് റോഡിൽ വെച്ചാണ് ആറ് ഗ്രാം സ്വർണമാലയും 0.5 ഗ്രാം വരുന്ന സ്വർണ ലോക്കറ്റും ഇയാൾ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കവർന്ന സ്വർണം നഗരത്തിലെ ജ്വല്ലറിയിൽ തുടർന്നു. ഇത് കടയിൽ നിന്നും പൊലീസ് വീണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർ ഒ കെ റാംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജീഷ്, സിവിൽ പൊലീസ് ഓഫീസർ പി ബി അജിത്ത് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വർണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയിൽ.
ജോവാൻ മധുമല
0