ചെങ്ങന്നൂർ : സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു.
ബൈക്കിൽ ചില്ലറ വില്പനക്കായി കൊണ്ട് വന്ന കഞ്ചാവാണ് പാണ്ടനാട് ഇല്ലിമല പാലത്തിന് സമീപം വച്ച് എക്സൈസ് സംഘം പിടിച്ചെടുത്തത്. .
ചെങ്ങന്നൂർ റേഞ്ച് ഇൻസ്‌പെക്ടർ വി. സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പട്രോളിംഗ് പാർട്ടിയിൽ അസ്സി: എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ.അനി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അബ്ദുൾ റഫീഖ്, ആഷ് വിൻ എസ് കേ,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ്കുമാർ,ശ്രീരാജ്,പ്രവീൺ ജി,വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു