പേവിഷബാധയേറ്റ ഏഴ് വയസുകാരിയുടെ നില അതീവഗുരുതരം.. മരുന്നുകളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍…





പേവിഷബാധയേറ്റ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ ഗൈഡ് ലൈൻ അനുസരിച്ചുള്ള ചികിത്സാരീതിയാണ് തുടരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ജീവൻ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ് എ ടി ആശുപത്രി അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

വ്യാഴാഴ്ചയാണ് ഏഴ് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
أحدث أقدم