പിടിഎ ഫണ്ട് എന്ന പേരിൽ അഡ്മിഷൻ സമയത്ത് കൂടുതൽ പണം പിരിച്ചാൽ നടപടി എന്ന് മന്ത്രി



സ്കൂള്‍ പ്രവേശന സമയത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്ന പി.ടി.എകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. എല്‍.പി വിദ്യാർഥികളില്‍ നിന്ന് 10 രൂപ, യു.പി വിഭാഗത്തില്‍ 25 രൂപ, ഹൈസ്കൂളില്‍ 50 രൂപ, ഹയർസെക്കൻഡറി, വൊക്കേഷനല്‍ ഹയർസെക്കൻഡറി വിഭാഗങ്ങളില്‍ 100 രൂപ എന്നിങ്ങനെ മാത്രമേ പി.ടി.എ ഫീസ് പിരിക്കാവൂ. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി. പറഞ്ഞു 


Previous Post Next Post