അച്ചായന്‍സ് ഗോള്‍ഡിന്റെ 25-ാമത്തെ ഷോറും തിരുവല്ലയില്‍ തുറന്നു


കോട്ടയം : അച്ചായന്‍സ് ഗോള്‍ഡിന്റെ 25-ാമത്തെ ഷോറും തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ല ബൈപ്പാസ് റോഡില്‍ പുഷ്പഗിരി സിഗ്നലിന് സമീപം കെമമണ്ണില്‍ ബില്‍ഡിങിലാണ് പുതിയ ഷോറും പ്രവര്‍ത്തനം തുടങ്ങിയത്.ടെലിവിഷൻ താരം ലക്ഷ്മി നക്ഷത്ര, അച്ചായന്‍സ് ഗോള്‍ഡ് എം.ഡി. ടോണി വര്‍ക്കിച്ചൻ, നറുക്കെടുപ്പിലൂടെ ഒരുലക്ഷം രൂപയുടെ സ്വര്‍ണ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിയായ സുരേഷും   ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പങ്കെടുത്ത 15 പേര്‍ക്ക് 10000 രൂപയുടെ സമ്മാനവും ഭാഗ്യശാലിയായ സുരേഷിന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ നാണയവും സമ്മേളനത്തില്‍ വിതരണം ചെയ്തു. രണ്ട് പതിറ്റാണ്ടായി കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അച്ചായന്‍സ് ഗോള്‍ഡ്. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി 25 ഷോറൂമുകളാണ് ആച്ചായന്‍സ് ഗോള്‍ഡിനുള്ളത്. തന്റെ ജൂവലറികളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നല്ലൊരു ശതമാനവും പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന്് ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.
Previous Post Next Post