ഷോപ്പിയാനിൽ ഏറ്റുമുട്ടൽ.. ഒരു ഭീകരനെ വധിച്ചു..ഡ്രോൺ ആക്രമത്തിൽ പരിക്കേറ്റ യുവതി മരിച്ചു…




 ശ്രീനഗർ  :  ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം. പാകിസ്ഥാൻ്റെ ആക്രമണത്തിന് ശേഷം കശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അതേസമം, പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സ്ത്രീക്ക് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ലുധിയാനയിൽ ചികിത്സലിരിക്കെ പുലർച്ചെയാണ് മരണം സംഭവിച്ചത്
Previous Post Next Post