ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിൽ രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടും (54 ഡിഗ്രി സെൽഷ്യസ്) കുവൈത്തിൽ തന്നെയാണ് രേഖപ്പെടുത്തിയത്; 2016 ജൂലൈ 21ന് മിത്രിബയിൽ.കുവൈത്ത് സിറ്റി ∙ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിൽ രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടും (54 ഡിഗ്രി സെൽഷ്യസ്) കുവൈത്തിൽ തന്നെയാണ് രേഖപ്പെടുത്തിയത്; 2016 ജൂലൈ 21ന് മിത്രിബയിൽ.
ഗൾഫ് രാജ്യങ്ങളിലെല്ലാം ചൂട് കൂടിവരികയാണ്. യുഎഇയിലെ ഫുജൈറയിൽ 46.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തിങ്കളാഴ്ചത്തെ താപനില. കഴിഞ്ഞ വർഷത്തെക്കാൾ മഴ കുറഞ്ഞ യുഎഇയിൽ ഇത്തവണ ഏപ്രിലിൽ തന്നെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഗൾഫിൽ ചൂട് ഏറ്റവും കൂടുന്നത്.