കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നെട്ട ശങ്കരന്‍ കടവിലായിരുന്നു അപകടം. ഡ്രൈവറായ ഡാനി സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് ഒതുക്കിയശേഷം വീട്ടിലേക്ക് വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ശങ്കരന്‍ കടവിന് സമീപം അപകടത്തില്‍പ്പെട്ടത്.
റോഡിലേക്ക് തെറിച്ച് വീണ ഡാനിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പനച്ചമൂട് ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ച വാഹനം ബൈക്കുകളിൽ തട്ടി മറിയുകയായിരുന്നു.