വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം


മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചേലേങ്കര നെടുങ്ങോട്ടിൽ സുധീഷിന്റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്. ഉച്ചയ്ക്കു ശേഷം മൂന്നരയോടെയാണ് സംഭവം. സുധീഷ് ഓട്ടോറിക്ഷയുമായി വീട്ടിൽ നിന്നും പോയ സമയത്ത് സിറ്റൗട്ടിലായിരുന്നു കുട്ടി. ഈ സമയത്താണ് റോഡിലുണ്ടായിരുന്ന തെരുവുനായകൾ വീട്ടിലേക്ക് കടന്ന് കുട്ടിയെ കടിച്ചത്. വീട്ടുകാർ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Previous Post Next Post