ജമ്മു കശ്മീരിലെ കുപ്‌വാരയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് രണ്ട് സൈനികർക്ക് വീരമൃത്യു. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്.
രണ്ട് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുകയാണെന്ന് അധികൃതർ അറിയിച്ചു.