മൊബൈൽ ഫോൺ വാങ്ങി മുങ്ങി; കാസർഗോഡ് സ്വദേശി അറസ്റ്റിൽ




കോഴിക്കോട്: ഫോൺ ചെയ്യാനായി യുവാവിനോട് മൊബൈൽ ഫോൺ ആവശ‍്യപ്പെട്ട ശേഷം സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞയാൾ പിടിയിൽ. കാസർഗോഡ് സ്വദേശി അലി അസ്കർ (25) ആണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ പിടിയിലായത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയെറ്ററിനു സമീപത്ത് വച്ചായിരുന്നു സംഭവം. പുതിയങ്ങാടി സ്വദേശിയോടായിരുന്നു അസ്കർ മൊബൈൽ ഫോൺ ആവശ‍്യപ്പെട്ടത്.

ഫോൺ ചെയ്തു കൊണ്ട് ദൂരെയ്ക്ക് നീങ്ങിയ പ്രതി പിന്നീട് മുങ്ങുകയായിരുന്നു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് ബീച്ചിനു സമീപത്തു നിന്നും അസ്കറിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post