പാലക്കാട്: എടത്തനാട്ടുകരയിലെ ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ടാപ്പിങ് തൊഴിലാളിയായ ഉമർ (65) ആണ് മരിച്ചത്. ടാപ്പിങ്ങിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണ് ഉമർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ഉമറിന്‍റെ ശരീരത്തിൽ പരുക്കുകളുണ്ട്.