ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു !! അപകടം ഒഴിവായത് തലനാരിഴയ്ക്ക് !!ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെ വച്ചായിരുന്നു അപകടം.



ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു !!  അപകടം ഒഴിവായത് തലനാരിഴയ്ക്ക് !!ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെ വച്ചായിരുന്നു അപകടം.
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെ വച്ചായിരുന്നു അപകടം. മരം ട്രെയിനിന് മുകളിലെ വൈദ്യുതി കമ്പനിയിലേക്ക് വീഴുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സംയോജിതമായ ഇടപെടൽ മൂലം ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഒന്നരമണിക്കൂറോളം തടസ്സപ്പെട്ടു. ടി ആർ ഡി സംഘം എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതുവരെയുള്ള മറ്റു ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഏറെനേരം രണ്ടു പാളങ്ങളിലും ട്രെയിനുകൾ നിർത്തിയിട്ടിരുന്നു.

കാലവർഷം എത്തിയതോടെ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും മഴക്കെടുതിയുടെ വാർത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻ വശത്താണ് മണ്ണ് ഇടിച്ചിൽ ഉണ്ടായത്. രാത്രി 7 .45 ഓടെയാണ് സംഭവം. ശക്തമായ മഴയിൽ മണ്ണും, കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഉരുൾ പൊട്ടലിനെ തുടർന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു ഈ ചാലുകളിൽ മഴവെള്ളം ഒഴുകിയതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൂടുതൽ മണ്ണും, കല്ലും ഏത് നിമിഷവും ഒഴുകി വീട്ടിന് പിൻ വശത്തേക്ക് പതിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇടപെട്ട് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിക്കുകയായിരുന്നു കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച
വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ബൈപ്പാസിനോട് ചേർന്ന ഭാഗത്ത് നേരിയ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിടിഞ്ഞ് റോഡിലേക്ക് ചെളി ഇറങ്ങി. കോഴിക്കോട് തൊട്ടിൽപാലത്ത് കരിങ്ങാട് തോടിൻ്റെ തീരം ഇടിഞ്ഞു. തീരത്തുള്ള ക്വാർട്ടേഴ്‌സിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. നാല് കുടുംബങ്ങളിൽ നിന്നായി 14 പേരെ ആണ് മാറ്റിയത്.

അതേസമയം , മഴക്കൊപ്പം വീശി അടിച്ച കാറ്റിനെ തുടർന്ന് തിരുവല്ലയിലെ പൊടിയാടിയിൽ തെങ്ങ് കടപുഴകി വീണ് 7 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. പൊടിയാടി – മാവേലിക്കര റൂട്ടിൽ വെയിറ്റിംഗ് ഷെഡ് – മൂശാരിപടി റോഡിലാണ് തെങ്ങ് വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി സമീപത്തുകൂടി കടന്നു പോകുന്ന 11 കെ വി ലൈനിലേക്ക് അടക്കം വീഴുകയായിരുന്നു. തുടർന്നാണ് സമീപത്തെ പോസ്റ്റുകൾ ഒന്നൊന്നായി ഒടിഞ്ഞു വീണത്. റോഡിൽ ഗതാഗതവും പൂർണമായും നിലച്ചു കിടക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്തെ നൂറോളം വീടുകളിൽ വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. അല്പസമയത്തിനകം സ്ഥലത്ത് എത്തുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

അതേസമയം പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.

أحدث أقدم