
തെരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി അദ്ധ്യക്ഷരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ദേശീയ, സംസ്ഥാന പാര്‍ട്ടി അധ്യക്ഷര്‍ക്ക് കമ്മീഷനുമായി നിര്‍ദ്ദേശങ്ങളും ആശങ്കകളും നേരിട്ട് പങ്കുവെക്കാന്‍ അവസരം നല്‍കുന്നതാണ് കൂടിക്കാഴ്ച.
പാര്‍ട്ടികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ പാര്‍ട്ടി അധ്യക്ഷരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്. ആദ്യപടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എസ് പി നേതാവ് മായാവതി, സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.