നിർത്തിവച്ച സർക്കാരിന്‍റെ വാർഷികാഘോഷ പരിപാടികൾ മേയ് 13 മുതൽ



തിരുവനന്തപുരം: ഇന്ത്യയും പാക്കി​സ്ഥാ​നും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വാർഷികാ​ഘോ​ഷം 13 മുതൽ മു​ൻ നിശ്ചയിച്ച പ്രകാരം നടത്താൻ മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നിർദേശം നൽകി.

ജില്ലാ​​-​സംസ്ഥാനതല യോഗങ്ങളും എന്‍റെ കേരളം പ്രദർശനവും മേഖലാ അവലോകന യോഗങ്ങളും 13 മുതൽ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ​യു​ള്ള​വ​യു​ടെ തീ​യ​തി പിന്നീട് അറിയിക്കും.​വെടിനിർത്തൽ പ്ര​ഖ്യാ​പ​ന​ത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
Previous Post Next Post