ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ ആഘാതം ഭൌമാതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ പ്രതിധ്വനി ഡിജിറ്റൽ ലോകത്തും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഓപ്പറേഷൻ സൈബർ ശക്തി എന്ന സൈബർ ഓപ്പറേഷനു കീഴിൽ, ഇന്ത്യൻ ഹാക്കർമാർ പാകിസ്ഥാനിലെ നിരവധി പ്രധാന വെബ്‌സൈറ്റുകളും ഓൺലൈൻ സിസ്റ്റങ്ങളും തകർത്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ സൈബർ വിഭാഗങ്ങളെ ആക്രമിച്ചു എന്ന പാക്ക് ഹാക്കർമാരുടെ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഓപ്പറേഷൻ സൈബർശക്തി എന്ന പേരിൽ ഇന്ത്യൻ അനുകൂല ഹാക്കർമാരുടെ വരവ്.