ശബരിമല∙ ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് അയ്യപ്പനെ വണങ്ങാൻ കാത്തുനിന്നത്.
ഇടവം ഒന്നിനു രാവിലെ 5 മണിക്കു നട തുറക്കും. ഭക്തർക്കു സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19നു രാത്രി 10 മണിക്കു നട അടയ്ക്കും.