വെഞ്ഞാറമൂട് കൂട്ടക്കൊല; ആദ്യ കുറ്റപത്രം സമർപ്പിച്ചു




തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്‍റെ പിതൃ മാതാവ് സർമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം നെടുമങ്ങാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 450 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

അറസ്റ്റു രേഖപ്പെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 120 സാക്ഷികളും 40 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ട്. സാമ്പത്തിക ബാധ്യതയ്ക്ക് പിന്നാലെയുണ്ടായ വൈരാഗ്യമാണ് സൽമ ബീവിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആകെ 48 ലക്ഷം രൂപയാണ് അഫാനും കുടുംബത്തിനും കടമുണ്ടായിരുന്നത്. കടം വീട്ടാൻ സഹായിച്ചില്ല, കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു തുടങ്ങിയ കാരണങ്ങൾ വൈരാഗ്യമായി മാറുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Previous Post Next Post