പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ പന്ത്രണ്ട് പാത്രം ഗുരുതി. വെള്ളിയാഴ്ച്ച നടക്കും



പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ പന്ത്രണ്ട് പാത്രം ഗുരുതി. 
ക്ഷേത്ര പുനർ സമർപ്പണത്തോടനുബന്ധിച്ച് നടന്ന
 ദേവഹിതത്തിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം നടക്കുന്ന 12 പാത്രം ഗുരുതി വെള്ളി  വൈകിട്ട് 7 ന് നടക്കും (16/5/25 )ക്ഷേത്രം തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമിത്വം വഹിക്കും. 

 മഞ്ഞൾ, കുങ്കുമം, ചുണ്ണാമ്പ്, പൂക്കൾ, വിശുദ്ധ ജലം, കരിക്ക്, പൂക്കില.,കുമ്പളങ്ങ., മന്ത്രജപം എന്നിവ കൊണ്ടാണ് ഗുരുതി നടത്തുന്നത്. വേദ മന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായ ചടങ്ങായതു കൊണ്ട് തന്ത്രി തന്നെയാണ് പ്രധാന കാർമികത്വം വഹിക്കുന്നത്.12 ഉരുളിയിൽ ഗുരുതിനിറച്ച് പോളപ്പതത്തിൽ തർപ്പിക്കുന്ന വിശേഷാൽ ചടങ്ങിൻ്റെ നിവേദ്യം ഭക്തർക്ക് തീർത്ഥമായി നല്കുന്നു. ക്ഷേത്രത്തിൽ ഇദം പ്രഥമായി നടക്കുന്ന ഈ വഴിപാടിൻ്റെ ഭാഗമായുള്ള അർച്ചനയിൽ ഭക്തജനങ്ങൾക്ക്  പങ്കാളികളാകാവുന്നതാണെന്ന് ദേവസ്വം അറിയിച്ചു.
أحدث أقدم