ജയിൽ വാർഡനെ മർദ്ദിച്ചു.. സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്പ്യൂട്ട‍ർ തല്ലി തകർത്തു..ജയിലിലും കലി അടങ്ങാതെ അലുവ അതുൽ




കൊല്ലം : ജിം സന്തോഷ് കൊലകേസ് പ്രതി അലുവ അതുൽ ജയിൽ വാർഡനെ മർദ്ധിച്ചു. കൊല്ലം ജില്ലാ ജയിൽ വാർഡൻ അഭിലാഷിനാണ് മർദ്ധനമേറ്റത്. പരിക്കേറ്റ ജയിൽ വാർഡൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സൂപ്രണ്ടിൻ്റെ ഓഫീസിലെ കമ്പ്യൂട്ടറും അലുവ അതുൽ തല്ലി തകർത്തു.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27-ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്ന് അലുവ അതുൽ പൊലീസിൽ മൊഴി നൽകിയിരുന്നത്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തനിക്ക് സന്തോഷുമായി വ്യക്തി വിരോധം ഉണ്ടായിരുന്നില്ല. അനീറിനെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിരുന്നു
أحدث أقدم