കൊച്ചി: കോട്ടയത്തു നിന്നും കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാർഡ് അംഗമായ ഐസി സാജൻ മക്കളായ അമലയ, അമേയ എന്നിവരെ ഉച്ചയോടെയായിരുന്നു കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഫെയ്സ് ബുക്കിൽ ഭർത്താവിന്‍റെ വീട്ടുകാർക്കും പൊലീസിനുമെതിരേ പോസ്റ്റിട്ട ശേഷമായിരുന്നു ഇവരെ കാണാതായത്. ഭർതൃ വീട്ടിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് യുവതി മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷം മുൻപ് മരിച്ചിരുന്നു.