സാൻ അന്‍റോണിയോ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്സസിലെ സ്കൂളിലാണ് സംഭവം. 30 വയസുള്ള ജെന്ന വുഡ്സ്‌വർത്ത് ആണ് അറസ്റ്റിലായത്. 20 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ജെന്നയെ അറസ്റ്റ് ചെയ്തത്. എന്നാൽ 50,000 ഡോളർ കെട്ടി വച്ച് ഇവർ ജാമ്യം നേടി. ഇവരെ സ്കൂളിൽ നിന്ന് പിരിച്ചു വിട്ടതായി സ്കൂൾ വ്യക്തമാക്കി. സ്കൂളിൽ വച്ച് നിരന്തരം ശാരീരികമായി ബന്ധപ്പെട്ടിരുന്നതായി വിദ്യാർഥിയും ജെന്നയും പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
2011 മുതൽ ജെന്ന സ്കൂളിലെ ഉച്ച ഭക്ഷണ വിഭാഗത്തിലെ ജീവനക്കാരിയാണ്. കുട്ടി സ്കൂളിൽ ചേർന്നത് മുതൽ ജെന്നയുമായി പരിചയമുണ്ട്. കുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ട് വന്ന് ജീവനക്കാർക്ക് മാത്രം പ്രവേശിക്കാവുന്ന വാതിലിലൂടെ കൊണ്ടു പോയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
താൻ സംസാരിക്കാതിരുന്നാൽ ജെന്ന അസ്വസ്ഥയാകാറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജെന്നയുടെ വർക്കേഴ്സ് ലോക്കറിൽ നിന്ന് കുട്ടിയുടെ ചിത്രവും കണ്ടെടുത്തിട്ടുണ്ട്.