
പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുന്നതിൽ കാലതാമസം എന്തുകൊണ്ട് ഉണ്ടായെന്ന് കോടതി പറഞ്ഞു.