കുന്നിടിച്ചിലിൽ അപകട ഭീഷണി; ഡ്രോൺ പരിശോധന നടത്താൻ തീരുമാനം


കാസർകോട് ജില്ലയിലെ ദേശീയപാതയിൽ കുന്നിടിച്ചിലിൽ അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളിൽ ഡ്രോൺ പരിശോധന നടത്താൻ തീരുമാനം. ഡ്രോൺ പരിശോധനയിലൂടെ മല മുകളിൽ വിള്ളലുകൾ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയും ആണ് ലക്ഷ്യം. വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി, മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവ്വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗമാണ് തീരുമാനം എടുത്തത്.

Previous Post Next Post