ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ


ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ മുഹമ്മദ് നസിമാണ് പിടിയിലായത്. ഇടുക്കി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.  ‘അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും, ചൊറിച്ചിലിന് തിരിച്ച് കിട്ടി എന്ന് വിചാരിച്ച് ആഘോഷിക്കൂ’ എന്നായിരുന്നു കമന്‍റ്.  സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അഭിജിത്ത് ജിജി നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ നിയമ സംഹിതയിലെയും കേരളാ പൊലീസ് ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Previous Post Next Post