നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ രംഗത്ത് . ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും മാനേജർ പ്രവീൺ കുമാർ പരാതി നൽകി. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്.
ഇൻഫോപാർക്ക് പൊലീസ് മാനേജരുടെ മൊഴിയെടുക്കുകയാണ്. നിലവിൽ കേസ് എടുത്തിട്ടില്ല. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.