കലൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. സിഗ്നലിൽ കിടക്കുമ്പോൾ ആണ് കാർ കത്തിയത്. അതേസമയം, കാറിനുള്ളിൽ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. സർവീസ് സെന്ററിൽ കൊടുത്ത വണ്ടിയാണ് കത്തി നശിച്ചത്. സർവീസ് സെന്ററിലെ ജീവനാകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
കലൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു...
Kesia Mariam
0
Tags
Top Stories