സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ മകൾ അമൃത (21) ആണ് മരിച്ചത്.ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനിൽനിന്ന് പ്ലാറ്റ്ഫോം ക്രോസ് ചെയ്ത് ഇറങ്ങവേ ട്രെയിൻ വരുന്നത് കണ്ട് പേടിച്ച് ട്രാക്കിനരികിൽ നിൽക്കുന്നതിനിടയിൽ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ശാസ്താംകോട്ട ഡി.ബി കോളജിൽനിന്ന് ഡിഗ്രി പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന അമൃത തിരുവല്ല സെന്‍റ് മേരീസ് വിമൻസ് കോളജിൽ ഫുഡ് കൾച്ചറിങ് കോഴ്സിൽ പി.ജിക്ക് പഠിക്കുകയായിരുന്നു