ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുപേർക്ക് ദാരുണാന്ത്യം…
Guruji 0
ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗോവയിലെ ഷിർഗാവോയിൽ ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലുമാണ് മരണം.പരിക്കേറ്റവരെ വടക്കൻ ഗോവയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ബിക്കോലിം ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അപകടത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല