റെയിൽവേ ട്രാക്കിൽ‌ യുവാവിന്‍റെ മൃതദേഹം; ജോലി ലഭിക്കാത്തതിലുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തതെന്ന് നിഗമനം





പാലക്കാട്: ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ‌ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കായൽപ്പള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്കിടി സ്വദേശി കൃഷ്ണദാസ് (22) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണ ദാസ് നിരാശനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതാവാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
أحدث أقدم