എംഡിഎംഎ കച്ചവടം; കൂടുതൽ പേർ അറസ്റ്റിൽ


തിരുവനന്തപുരം: വിൽപ്പനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. വിൽപ്പനക്കായി എത്തിച്ച 13.9 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് തിരുമല സ്വദേശി ആകാശ് ഏപ്രിൽ 28ന് അറസ്റ്റിലായിരുന്നു. ആകാശിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളോടൊപ്പം കച്ചവടത്തിൽ പങ്കാളികളായിരുന്ന വലിയതുറ സ്വദേശികളായ സുനീഷ് (33), ജെഫീൻ (29), കല്ലിയൂർ സ്വദേശി അഭിഷേക്(24) എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നാലെ കമ്മീഷണറുടെ നിർദേശ പ്രകാരം പേട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ പ്രേംകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

أحدث أقدم