പാമ്പാടി: കെ.കെ. റോഡിൽ ചേന്നം പള്ളി കവലക്ക് സമീപം റോഡ് സൈഡിലെ കൂറ്റൻ ആഞ്ഞിലി മരത്തിൽ നിന്നും ഇന്നലെ ( 5- 5-25 ന് ) വൈകുന്നേരം 4 മണിക്ക് ഒടിഞ്ഞ് റോഡിലേക്ക് വീണു
വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാറ്റോ മഴയോ ഇല്ലാത്ത സമയത്ത് ശിഖരം ഒടിഞ്ഞു വീണത് ജനങ്ങളിൽ ഭീതി പടർത്തി
ഹൈവേ പാതയോരങ്ങളിലെ വൻ മരങ്ങളുടെ ശിഖരങ്ങൾ അപകടമുണ്ടാകാതിരിക്കുവാൻ അടിയന്തിരമായി വെട്ടിമാറ്റുകയാണ് പരിഹാരം.
ഇക്കാര്യത്തിൽ ഹൈവേ അധികാരികളും പഞ്ചായത്തും സത്വര നടപടികൾ സ്വീകരിക്കണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു ഇതിന് അടിയന്തര പരിഹാരം ഉണ്ടാകാത്ത പക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു