ആലപ്പുഴ എടത്വായില്‍ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യം



എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.

അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് തൽക്ഷണം മരിക്കുകയായരുന്നു.

തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രയിനിംഗിന് നടത്തിവരുകയായിരുന്നു.ടെമ്പോ മറികടക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്ക് പരിക്കേറ്റിരുന്നു. എടത്വാ പൊലീസ് മേൽനടപടി സ്വീകരച്ചു.
أحدث أقدم