ഐപിഎൽ മത്സരങ്ങൾ നിർത്തി വച്ചത് ഒരാഴ്ചത്തേക്കെന്ന് ബിസിസിഐ




ന‍്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ നിർത്തി വച്ചത് ഒരാഴ്ചത്തേക്കെന്ന് ബിസിസിഐ. ഔദ‍്യോഗിക എക്സ് പോസ്റ്റിലൂടെ ബിസിസിഐ ഈ കാര‍്യം അറിയിച്ചു. താരങ്ങളുടെ സുരക്ഷയും ആശങ്കയും കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. ഒരാഴ്ച കഴിഞ്ഞ് സമയക്രമം, മത്സരവേദി സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കുമെന്ന് ബിസിസിഐ വ‍്യക്തമാക്കി.

ഐപിഎൽ ടീം ഫ്രാഞ്ചൈസികൾ, ഗവേണിങ് കൗൺസിൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഐപിഎല്ലിൽ പ്ലേ ഓഫിന് മുമ്പായി 12 മത്സരങ്ങൾ കൂടി പൂർത്തിയാവാനിരിക്കെയായിരുന്നു ബിസിസിഐയുടെ നിർണായക തീരുമാനം.
أحدث أقدم