ദുര്‍മന്ത്രവാദം ചെയ്തു, പാക് വനിത സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍


ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വനിത സീമ ഹൈദറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ചാണ് തേജസ് എന്നയാള്‍ ഇവരുടെ വീട്ടില്‍ കയറിയത്.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിനിലാണ് ന്യൂഡല്‍ഹിയിലെത്തിയത്. അവിടെനിന്നു ബസില്‍ സീമ താമസിക്കുന്നിടത്തേയ്‌ക്കെത്തുകയായിരുന്നു. സീമയുടെ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍നിന്നു കണ്ടെത്തി. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

2023ല്‍, പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതാണ് 32 വയസ്സുകാരിയായ സീമ ഹൈദര്‍. നോയിഡ സ്വദേശിയായ 27 വയസ്സുകാരന്‍ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുമ്പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

Previous Post Next Post