ന്യൂഡൽഹി: കശ്മീരിൽ ശക്തമായ ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ. ഉറിയിലും പൂഞ്ചിലും കുപ്‌വാരയിലും കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. ഗ്രാമീണ മേഖലകളെ ലക്ഷ്യം വച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍റെ ആക്രമണമെന്നാണ് വിവരം.
ജമ്മുവിൽ ജാഗ്രതാ സൈറൺ മുഴുക്കുകയാണ്. ജമ്മുവിന് പുറമേ അഖ്നൂരിലും ശ്രീനഗറിലും സൈറൻ മുഴങ്ങി. ജമ്മുവിലും സാംബലിലും പാക് ഡ്രോണാക്രമണം. നിലം തൊടാനനുവദിക്കാതെ ഡ്രോണുകൾ ഇന്ത്യ തകർത്തു. അതിർത്തികളിൽ 5 ഇടങ്ങളിൽ ബ്ലാക്ക് ഔട്ടാണ്. ഫിറോസ് പൂരിൽ പൊട്ടിത്തെറി.